പീഡന പരാതി പറയാനെത്തി; 13 കാരിയെ പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തു


യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ കൊടുംക്രൂരത. ഉത്തർപ്രദേശിലെ ലളിത്പൂരിൽ കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തതായി പരാതി. നാല് പേർ ചേർന്ന് ഭോപ്പാലിലേക്ക് തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കി എന്ന പരാതി നൽകാനെത്തിയ 13 വയസ്സുകാരിയെയാണ് എസ്എച്ച്ഒ തിലകധാരി സരോജ് ബലാത്സംഗത്തിനിരയാക്കിയത്.

സംഭവത്തിൽ ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റിക്ക് പെൺകുട്ടി പരാതി നൽകി.എസ്എച്ച്ഒ ഉൾപ്പെടെ ആറു പേർക്കെതിരെ കേസ് എടുത്തു. ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തതായി എസ് പി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed