ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാന സൗകര്യവും വർധിപ്പിക്കും; മോദി


ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാന സൗകര്യവും വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. വിധികൾ ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിലാക്കണമെന്നും പ്രധാനമന്ത്രി  പറഞ്ഞു. ചീഫ് ജസ്റ്റിസുമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2047ൽ ജുഡീഷ്യൽ സംവിധാനം എങ്ങിനെയാകണമെന്ന് ആലോചിക്കണമെന്നും പൊലീസുകാരുടെ അന്യായ അറസ്റ്റും പീഡനവും അവസാനിപ്പിക്കണമെന്നും  അദ്ദേഹം പറഞ്ഞു. 

You might also like

Most Viewed