കർണാടകയിലെ ഉഡുപ്പിയിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കർണാടകയിലെ ഉഡുപ്പിയിൽ വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പാമ്പാടി വെള്ളൂർ സ്വദേശി അലന്‍ റെജി, കോട്ടയം കുഴിമറ്റി സ്വദേശി അമൽ സി.അനിൽ എന്നിവരാണ് മരിച്ചത്. ഉദയംപേരൂർ ചിറമേൽ സ്വദേശി ആന്റണി ഷേണായി എന്ന വിദ്യാർത്ഥിക്കായി തെരച്ചിൽ നടക്കുകയാണ്.
42 പേരുമായി കോട്ടയം ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ടതാണ് സംഘം. ഉഡുപ്പി സെന്റ് മേരീസ് ഐലന്‍ഡിന് സമീപം കടലിൽ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.