ആമസോൺ, റിലയൻസ് ജിയോ തുടങ്ങിയവയ്ക്കു വെല്ലുവിളിയായി ടാറ്റ ന്യൂ ആപ്പ്

ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ അതികായന്മാരായ ആമസോൺ, റിലയൻസ് ജിയോ തുടങ്ങിയവയ്ക്കു കടുത്ത വെല്ലുവിളിയുയർത്തി, ടാറ്റാഗ്രൂപ്പിന്‍റെ സൂപ്പർ ആപ്പ് ‘ടാറ്റ ന്യൂ( Neu)’ കളത്തിലേക്ക്. ഏറെക്കാലമായി ചർച്ചചെയ്യപ്പെടുന്ന ടാറ്റ ന്യൂ ഇന്ന് കന്പനി ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണു റിപ്പോർട്ടുകൾ.
ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള ഒട്ടുമിക്ക സംരംഭങ്ങളും ഈ ആപ്പിലൂടെ ലഭ്യമാകും. ഗ്രൂപ്പിന്‍റെ വിസ്താര, എയർഇന്ത്യ വിമാനക്കന്പനികളും വൈകാതെ ആപ്പിലെത്തും. ന്യൂ കോയിൻസ് ഉൾപ്പെടെയുള്ള പ്രൈസ് സംവിധാനങ്ങളും ആപ്പിലുണ്ട്. ടാറ്റയുടെ ഏതെങ്കിലും ഉത്പന്നമോ സേവനമോ ആപ്പിലൂടെ വാങ്ങുന്പോൾ സമ്മാനമായി ലഭിക്കുന്ന ന്യൂ കോയിൻസ് ഉപയോഗിച്ച് ആപ്പിൽ പേമെന്‍റ് നടത്താനുമാകും. കാർഡ്സ്, യുപിഐ, ഇഎംഎ തുടങ്ങിയ പേമെന്‍റ് സംവിധാനങ്ങളും ലഭ്യമാണ്.