നിർബന്ധിത വാക്സിനേഷൻ പിൻവലിച്ച് തമിഴ്നാട് സർക്കാർ


 

 

തമിഴ്നാട്ടിൽ കോവിഡ് രോഗബാധയുടെ പ്രതിദിന കുറവ് കണക്കിലെടുത്ത് പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ പിൻവലിച്ചു.പബ്ലിക് ഹെൽത്ത് ആന്റ് പ്രിവന്റീവ് മെഡിസിൻ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം കോവിഡ് കേസുകൾ കുറയുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് പ്രകാരമാണ് നിർബന്ധിത വാക്സിനേഷൻ സർക്കാർ പിൻവലിച്ചത്. എന്നാൽ മറ്റ് കോവിഡ് പ്രോട്ടോകോളുകളെല്ലാം തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് 2021−ലാണ് വാക്സിനേഷൻ നിർബന്ധമാക്കി കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.    വിജ്ഞാപനം പിൻവലിച്ചെങ്കിലും സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, തുടങ്ങിയ കോവിഡ് പെരുമാറ്റചട്ടങ്ങൾ പിന്തുടരുന്നതിന് ജനങ്ങളെ ബോധവൽക്കരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർക്ക് സർക്കാർ നിർദേശം നൽകി.     

ഫസ്റ്റ് ഡോസ്, സെക്കൻഡ് ഡോസ്, ബൂസ്റ്റർ ഡോസ് എന്നിവ സമയത്തിന് സ്വീകരിക്കുന്നതിനായി ആളുകൾ സ്വയം മുന്നോട്ട് വരാൻ പ്രോത്സാഹിപ്പിക്കണമെന്നും സർക്കാർ പ്രസ്താവനയിൽ പറയുന്നു. ശനിയാഴ്ച വരെ തമിഴ്നാട്ടിൽ 18 വയസ്സിന് മുകളിലുള്ളവരിൽ 92 ശതമാനം ആളുകൾ ആദ്യ ഡോസും 76 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചതായാണ് കണക്ക്.   

You might also like

Most Viewed