ജമ്മുകാഷ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ്‍ ആറ് മരണം

കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ജമ്മുകാഷ്മീരിലെ കിഷ്ത്വാർ ജില്ലയിലെ നഗ്രിയാന മേഖലയിലാണ് സംഭവം. ലത്തീഫ് റാത്തർ, അബ്ദുൾ റഹ്മാൻ, മൊഹമദ് ഇർഫാൻ, ഗുലാം ഹസൻ, അത്ത മുഹമദ്, സുബൈർ അഹമദ് എന്നിവരാണ് മരിച്ചത്.
റോഡിൽ നിന്നും തെന്നിപ്പോയ കാർ നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.