പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ആറ് മരണം


പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ആറ് പേർ മരിച്ചു. ഇന്നലെ രാത്രിയാണ് യെരവാഡയിൽ മാളിനു വേണ്ടി കെട്ടിപ്പൊക്കിയ ഭീമൻ സ്ലാബ് പൊട്ടി വീണാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് ജോലി ചെയ്തിരുന്ന നിർമാണ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 

അപകടം നടന്നയുടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകൻ സ്റ്റീൽ ബാറുകൾ മുറിച്ചു മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുക്കുന്നത്. അഞ്ച് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed