ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു


ന്യൂഡൽഹി

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,700 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചത്തെ കോവിഡ് കേസുകളേക്കാൾ 27 ശതമാനം കൂടുതലാണ് ഇന്നത്തെ കണക്കുകൾ.  രാജ്യത്ത് നിലവിൽ‍ 91,361 സജീവ രോഗികളാണുൾളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,81,080 ആയി. 

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. 23 സംസ്ഥാനങ്ങളിലായി 1270 ഒമിക്രോണ്‍ ബാധിതരാണുൾളത്. മഹാരാഷ്ട്രയിൽ 450 പേർ‍ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചപ്പോൾ ഡൽ‍ഹിയിൽ‍ 320 പേർ‍ക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

You might also like

Most Viewed