സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനിടെ അബദ്ധത്തിൽ 11 കാരന് വെടിയേറ്റു


ചെന്നൈ

സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയുണ്ട പതിച്ച് 11കാരന് ഗുരുതര പരിക്ക്. തമിഴ്നാട്ടിലെ പുതുക്കോട്ടെ അമ്മാച്ചത്രത്താണ് സംഭവം. വീട്ടിലിരുന്ന ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പുകഴേന്തി എന്ന കുട്ടിക്കാണ് പരിക്കേറ്റത്. മുത്തച്ഛന്‍റെ വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു വെടിയേറ്റത്. രണ്ട് വെടിയുണ്ടകളാണ് വീടിന് നേർ‍ക്ക് വന്നത്. ഒന്ന് വീടിന്‍റെ ചുമരിൽ‍ തറച്ചു. രണ്ടാമത്തേത് കുട്ടിയുടെ തലയിലും തറച്ചു.

രക്തത്തിൽ കുളിച്ചുകിടന്ന കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽ‍കി. തുടർ‍ന്ന് മെഡിക്കൽ‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ‍ പ്രതിഷേധിച്ച് നാട്ടുകാർ‍ രംഗത്തെത്തി. നേരത്തെയും സമാനമായ അപകടങ്ങൾ‍ ഉണ്ടായതായി നാട്ടുകാർ‍ ആരോപിക്കുന്നു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ‍ ജില്ലാ ഭരണകൂടവും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

You might also like

Most Viewed