ഒമിക്രോൺ: സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നതിൽ തടസങ്ങളില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി


തിരുവനന്തപുരം

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നതിൽ തടസങ്ങളില്ലെന്നും ഒമിക്രോൺ നിയന്ത്രണ വിധേയമാണെന്നും മന്ത്രി വി. ശിവൻകുട്ടി. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂൾ‍ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ‍ അപ്പോൾ‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 

കോവിഡ് കാലഘട്ടം അല്ലാതിരുന്ന കാലത്തേതുപോലെ തന്നെ പരീക്ഷകളും ക്ലാസുകളും നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന സർ‍ക്കാർ‍. എസ്എസ്എൽ‍സി, പ്ലസ്ടു, പ്ലസ് വൺ, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾ‍ നടത്തിയതും ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്. പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇവ നടപ്പിലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർ‍ത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed