ഇന്ത്യയിൽ പതിനായിരം കടന്ന് വീണ്ടും കോവിഡ് രോഗികൾ

ന്യൂഡൽഹി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 268 പേർ മരിക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷമാണ് കോവിഡ് കേസുകൾ 10,000 കടക്കുന്നത്. അതേസമയം, രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. നിലവിൽ 961 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ള സംസ്ഥാനം ഡൽഹിയാണ്. 263 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 252 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.