സുബീൻ ഗാർഗിന്റെ മരണം: കൊലപാതക സാധ്യത തള്ളി സിംഗപ്പൂർ പൊലീസ്
ഷീബ വിജയൻ
അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന് അസം സർക്കാരും മുഖ്യമന്ത്രിയും അവകാശപ്പെടുന്നുണ്ടെങ്കിലും, സിംഗപ്പൂർ പോലീസിന് ഇതുവരെ അത്തരം തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യയിൽ ഗായകന്റെ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ, സെപ്റ്റംബറിൽ സിംഗപ്പൂരിലെ കടലിൽ നീന്തുന്നതിനിടെ ഉണ്ടായ മരണത്തിൽ ദുരൂഹത കണ്ടെത്താനായില്ലെന്നാണ് സിംഗപ്പൂർ പോലീസ് പറയുന്നത്. അടുത്ത വർഷം ആദ്യം കൊറോണർ നടത്തുന്ന അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകും.
aassddsdsaf
