പ്ര​തി​ഷേ​ധം ശക്തമായി; ​പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ചു


ന്യൂഡൽഹി:

പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരു സഭകളും പിരിഞ്ഞു. ശൈത്യകാല സമ്മേളനം പൂർത്തിയാകാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് നടപടി. രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും പ്രതിപക്ഷത്തിന്‍റെ തുടർച്ചയായ പ്രതിഷേധത്തെ തുടർന്ന് സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്.

18 മണിക്കൂറും 48 മിനിറ്റും പ്രതിപക്ഷ പ്രതിഷേധം മൂലം പാഴായി പോയെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള പറഞ്ഞു. എന്നാൽ, നിർണായകമായ ബില്ലുകളിൽ ചർച്ച നടക്കുകയും പാസാക്കുകയും ചെയ്തു. ഇതിനിടയിൽ ഒമിക്രോണിലും കാലാവസ്ഥ വ്യതിയാനത്തിലും ചർച്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തനം രാജ്യസഭയിലുമുണ്ടായില്ലെന്ന് അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. പ്രവർത്തനം കുറച്ച് കൂടി മെച്ചപ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം നിർദേശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed