ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും നൂറ് കടന്നു

മനാമ
ബഹ്റൈനിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്നലെ 38 വിദേശികൾ ഉൾപ്പടെ 114 പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 57 എണ്ണം സമ്പർക്കത്തിലൂടെയും, 19 എണ്ണം യാത്രസംബന്ധമായുമാണ് രേഖപ്പെടുത്തിയത്. നിലവിൽ രാജ്യത്തുള്ള ആകെ
കോവിഡ് രോഗികളുടെ എണ്ണം 679 ആണ്. ഇന്നലെ 20595 പേരിലാണ് പരിശോധനകൾ നടത്തിയത്. ദശാംശം 55 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. ആകെ കോവിഡ് മരണം 1394 ആണ്. ഇന്നലെ 38 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,76,641 ആയി. ഇതുവരെയായി 11,97,082 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,71,095 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ഇതുവരെയായി 7,68,426 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.