ഇന്ത്യയിലേക്ക് വീണ്ടും വിശ്വസുന്ദരിപ്പട്ടം


എയ്‌ലാറ്റ് (ഇസ്രയേൽ): രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം. പഞ്ചാബിൽ നിന്നുള്ള 21കാരി ഹർ‌നാസ് സന്ധുവാണ് നേട്ടം സ്വന്തമാക്കിയത്. ഇസ്രയേലിലെ എയ്‌ലാറ്റിൽ നടന്ന 70−ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പരാഗ്വെ ഫസ്റ്റ് റണ്ണറപ്പും ദക്ഷിണാഫ്രിക്ക സെക്കൻ‌ഡ് റണ്ണറപ്പുമായി. മുൻ വിശ്വസുന്ദരി മെക്സിക്കോയിൽ നിന്നുള്ള ആൻഡ്രിയ മെസയാണ് സന്ധുവിനെ കിരീടമണിയിച്ചത്. ഇതു മൂന്നാം തവണയാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്. 

സുസ്മിത സെന്നും(1994) ലാറ ദത്തയുമാണ്(2000) ഇതിനു മുന്പ് ഇന്ത്യയ്ക്കായി നേട്ടം സ്വന്തമാക്കിയവർ. നിലവിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവിദ്യാർത്ഥിനിയായ ഹർനാസ് സന്ധു കഴിഞ്ഞ ഒക്ടോബറിലാണ് മിസ് യൂണിവേഴ്സ് ഇന്ത്യ പട്ടം സ്വന്തമാക്കി‍യത്. 2019ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് പട്ടം നേടിയ ഹർനാസ് നിരവധി പഞ്ചാബി ചിത്രങ്ങളിലും വേഷമിട്ടു. 

You might also like

  • Straight Forward

Most Viewed