സർവ്വകാലാശാല വിവാദം; ഗവർണറുടെ നിലപാട് ദുരൂഹമാണെന്ന് കോടിയേരി


തിരുവനന്തപുരം: സർവകലാശാലകളിലെ ഉന്നതതല നിയമനങ്ങളിൽ രാഷ്‌ട്രീയാതിപ്രസരമെന്ന് ആരോപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണറുടെ നിലപാട് ദുരൂഹമാണെന്നും എന്നാൽ ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. 

സമ്മർ‍ദത്തിന് വഴങ്ങി ഉത്തവുകളിൽ‍ ഒപ്പിടേണ്ട ആളല്ല ചാൻസലർ‍. ചാൻസലർ പദവിയിലിരിക്കുന്ന ആൾക്ക് വിവേചനാധികാരമുണ്ട്. കാലടിയിൽ‍ ഒരു പേര് മതിയെന്ന് പറഞ്ഞത് ഗവർ‍ണറാണ്. ഇപ്പോൾ‍ മാറ്റിപ്പറയുന്ന ഗവർ‍ണറുടെ നീക്കം ദുരൂഹമാണ്. സർ‍ക്കാരും ഗവർ‍ണറും തമ്മിലുള്ള പ്രശ്നം അവർ‍ തന്നെ തീർ‍ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed