ബിപിൻ റാവത്തിന്‍റെയും പത്നി മധുലികയുടേയും ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്തു

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ജനറൽ ബിപിൻ റാവത്തിന്‍റെയും പത്നി മധുലികയുടേയും ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്തു. ഇന്ന് വൈകുന്നേരം ഹരിദ്വാറിലാണ് ചിതാഭസ്മം നിമജ്ജനം ചെയ്തത്. മക്കളായ കൃതികയും തരിണിയുമാണ് മാതാപിതാക്കളുടെ ചിതാഭസ്മം പുണ്യനദിയിൽ ഒഴുക്കിയത്. റാവത്തിന്‍റെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഇന്ന് രാവിലെ ഡൽഹി കന്‍റോണ്‍മെന്‍റിലുള്ള ബ്രാർ സ്ക്വയറിലെ ശ്മശാനത്തിൽനിന്ന് ചിതാഭസ്മം ഏറ്റുവാങ്ങിയ മക്കൾ ഹരിദ്വാറിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് സന്പൂർണ സൈനിക ബഹുമതികളോടെ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലികയുടെയും സംസ്കാരം നടന്നത്. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു അന്ത്യ കർമങ്ങൾ.