ഇന്ത്യ−മ്യാൻമർ അതിർത്തിയിൽ ശക്തമായ ഭൂചലനം


ന്യൂഡൽഹി: ഇന്ത്യ−മ്യാൻമർ അതിർത്തിയിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 5.15നും 5.53നുമായി രണ്ട് ഭൂചലനങ്ങൾ ഉണ്ടായി. 

തൃപുര, മണിപ്പൂർ, മിസോറം, ആസാം എന്നിവിടങ്ങളിൽ ഭൂകന്പത്തിന്‍റെ പ്രകന്പനമുണ്ടായി. കോൽക്കത്ത വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഭൂചനത്തിന്‍റെ ദൈർഘ്യം കൂടുതലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ നിന്ന് 183 കിലോമീറ്റർ കിഴക്കായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed