ആര്യൻ ഖാൻ പ്രതിയായ മയക്കുമരുന്ന് കേസിൽനിന്നും അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡയെ മാറ്റി

മുംബൈ: ഷാരൂഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽനിന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡയെ മാറ്റി. എൻസിബി ആസ്ഥാനത്തേയ്ക്കാണ് വാങ്കഡയെ മാറ്റിയിരിക്കുന്നത്. ആഡംബര കപ്പലിലെ ലഹരിക്കേസ് പ്രത്യേകസംഘം അന്വേഷിക്കും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സഞ്ജയ് സിംഗിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ആഡംബര ലഹരി കേസ് അന്വേഷിക്കുന്നത്.
ഇതിനു പുറമേ വാങ്കഡെ അന്വേഷിച്ചിരുന്ന നാല് കേസുകളും സഞ്ജയ് സിംഗിന്‍റെ സംഘം അന്വേഷിക്കും. ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന്‍റെ മോചനത്തിന് വാങ്കഡെയും സംഘവും കൈക്കൂലി ചോദിച്ചുവെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്.