പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻ‍വലിച്ച് സിദ്ദു


അമൃത്സർ: പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി നവജോത് സിങ് സിദ്ദു പിൻവലിച്ചു. അഹംഭാവം കൊണ്ടല്ല രാജിക്കത്ത് നൽകിയത്. എന്നും വിശ്വസ്തനായ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും സിദ്ദു പറഞ്ഞു. ഹൈക്കമാൻഡ് സിദ്ദുവിന്‍റെ രാജി അംഗീകരിച്ചിരുന്നില്ല. സംസ്ഥാന സർക്കാർ തീരുമാനങ്ങൾ എടുക്കുന്നത് തന്നോട് ആലോചിച്ചായിരിക്കണമെന്ന നിബന്ധന നേരത്തെ സിദ്ദു മുന്നോട്ടുവെച്ചിരുന്നു. 

എന്നാൽ പുതിയ പഞ്ചാബ് മുഖ്യമന്ത്രി കൂടിയാലോചന നടത്താതിരുന്നതോടുകൂടിയാണ് സിദ്ദു അതൃപ്തി അറിയിച്ചത് മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലിയും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സിദ്ദുവിന്‍റെ രാജി ഹൈക്കമാൻ‍ഡ് അംഗീകരിച്ചില്ലെങ്കിലും സിദ്ദു എന്തെങ്കിലും നിബന്ധന മുന്നോട്ടുവെച്ചാൽ‍ സമ്മർദത്തിന് വഴങ്ങേണ്ടെന്ന് ഹൈക്കമാൻഡ് പഞ്ചാബ് മുഖ്യമന്ത്രിക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെ ഇന്ന് രാജി പിൻ‍വലിച്ചതായി സിദ്ദു പ്രഖ്യാപിക്കുകയായിരുന്നു.

You might also like

Most Viewed