കർണാടക രാത്രികാല കർഫ്യൂ പിൻവലിച്ചു

ബംഗളൂരു: കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ കർണാടക പിന്‍വലിച്ചു. ജൂലൈ മൂന്നിനാണ് കർണാടക രാത്രികാല യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്.
കുതിരപ്പന്തയ മത്സരങ്ങൾ നിയന്ത്രണങ്ങളോടെ തുടങ്ങാൻ സർക്കാർ ഉത്തരവിൽ അനുമതി നൽകി. ആളുകളുടെ എണ്ണം നിയന്ത്രിക്കണം. പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനമെന്നും ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കോവിഡ് ബാധിതരായ രാജ്യാന്തര വിമാനയാത്രക്കാർക്ക് പുതിയ മാർഗരേഖയും സർക്കാർ കൊണ്ടുവന്നു. കോവിഡ് പോസിറ്റീവായ യാത്രക്കാർക്കാർക്ക് വൈറൽ രോഗപ്പകർച്ചയിൽ നിന്ന് മുക്തരായാലും പോസിറ്റീവ് ആയി തുടരുന്ന സാഹചര്യത്തിൽ യാത്ര മുടങ്ങുന്നത് പരിഗണിച്ചാണ് പുതിയ മാനദണ്ഡം. ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പ് ഈ യാത്രക്കാർ, രോഗലക്ഷണങ്ങൾ ഇല്ലെന്നും ആർഎന്‍എ ജനിതക ഘടന നെഗറ്റീവ് ആണെന്നതിന്റെ പരിശോധന ലവുംഹാജരാക്കിയാൽ മതിയെന്ന് സംസ്ഥാന ടെക്‌നിക്കൽ അഡ്‌വൈസറി കമ്മിറ്റി വ്യക്തമാക്കി. ഒരു ഡോക്ടർ ആയിരിക്കണം ഈ ക്‌ലിനിക്കൽ റിപ്പോർട്ട് നൽകേണ്ടത്.