കെഎസ്ആർടിസി സമരം ന്യായീകരിക്കാനാകില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ ശന്പള വർദ്ധനവ് ആവശ്യപെട്ട് കെ.എസ് ആർ ടി സി ജീവനക്കാർ നടത്തിയ സമരം ന്യായീകരിക്കാനാകില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. 30 കോടിയുടെ തർക്കം പരിഹരിക്കാൻ 30 മണിക്കൂർ പോലും ട്രേഡ് യൂണിയനുകൾ തന്നില്ലെന്നും കെ.എസ് ആർ ടി സിയെ അവശ്യ സർവ്വീസായി പ്രഖ്യാപിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ചർച്ചയിലൂടെ മാത്രമെ വിഷയം പരിഹരിക്കാനാകു എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാലും പ്രതികരിച്ചു. അതേ സമയം സംസ്ഥാനത്ത് കെ.എസ് ആർ ടി സി ബസുകൾ ഒന്നും നിരത്തിലിറങ്ങിയില്ല.
ശന്പള പരിഷ്‌കരണം നടപ്പിലാക്കുക ഡ്യൂട്ടീ പാറ്റേണ്‍ പരിഷ്‌കരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ പണിമുടക്കിൽ വലഞ്ഞത് യാത്രക്കാരാണ്. സംസ്ഥാനത്താകെ സർവീസുകൾ സ്തംഭിച്ചു.
കൊവിഡ് കാലത്ത് ഒരു മാസത്തെ ശന്പളം പോലും സർക്കാർ മുടക്കിയിട്ടില്ല. സമരവുമായി ബന്ധപെട്ട് സർക്കാരിന്റെ അഭ്യർത്ഥന ട്രേഡ് യൂണിയനുകൾ കേൾക്കാന്‍ തയ്യാറായില്ല. കെ എസ് ആർ ടി സി യെ അവശ്യ സർവ്വീസായി പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. എന്നാൽ സി.ഐ.ടി യു അടക്കമുള്ള ചില സംഘടനകൾ ഇന്ന് അർദ്ധരാത്രി മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കും. ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കു. 1700കൊടിയോളം രൂപയാണ് ഈ വർഷം ഇതുവരെ കെഎസ്ആർടിസി ക്ക് നൽകിയത് അത് കാണാതെ പോകരുതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും പ്രതികരിച്ചു.