ഇന്ത്യയിൽ 12,885 പുതിയ കോവിഡ് കേസുകൾ കൂടി


ന്യൂഡൽഹി: രാജ്യത്ത് 12,885 പുതിയ കോവിഡ് കേസുകൾ കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 461 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട ആകെ മരണം 4,59,652 ആയി ഉയർന്നു. രാജ്യത്താകെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,59,652 ആയി. നിലവിൽ 1,48,579 പേരാണ് ചികിത്സയിലുള്ളത്. 

കഴിഞ്ഞ 253 ദിവസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന കണക്കാണിത്. പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായ 27 ദിവസങ്ങളായി 20,000 ൽ താഴെയാണ്. തുടർച്ചയായി 130 ദിവസമായി 50,000 ൽ താഴെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

You might also like

  • Straight Forward

Most Viewed