അന്താരാഷ്ട്ര യാത്രക്കാർക്കുള്ള യാത്രാ മാർഗരേഖ പുതുക്കി കേന്ദ്രം


അന്താരാഷ്ട്ര യാത്രക്കാർക്കുള്ള യാത്രാ മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. അതേസമയം, യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഇന്ത്യ പിൻവലിച്ചു. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.കെയിൽ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയ നീക്കത്തിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ നടപടി. ഇതിന് പിന്നാലെ ബ്രിട്ടൻ തീരുമാനം പിൻവലിക്കുകയായിരുന്നു. തുടർന്നാണ് ഇന്ത്യയും തീരുമാനം മാറ്റിയത്.

You might also like

Most Viewed