രാജ്യത്ത് 24,354 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു



രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 234 പേർ മരിച്ചു. നിലവിൽ 2.73 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.86% ആയി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.8 % കുറവാണ് പ്രതിദിന കേസുകളിൽ ഉണ്ടായത്. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2.73 ലക്ഷമായി. 197 ആം ദിവസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്. ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനമായി കേരളം തുടരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.86 ശതമാനമായി. 24 മണിക്കൂറിനിടെ 25,455 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,30,68,599 ആയി. 1.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed