ഡൽഹിയിൽ രണ്ട് 40 നിലകളുള്ള ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് കളയാൻ ഉത്തരവിട്ട് സുപ്രീംകോടതി


ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് കന്പനിയായ സൂപ്പർടെക്ക് നിർമിച്ച രണ്ട് 40 നിലകളുള്ള ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് കളയാൻ ഉത്തരവിട്ട് സുപ്രീംകോടതി. നിർമാണ നിയമം ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ഫ്ളാറ്റുകൾ പൊളിക്കണമെന്ന 2014ലെ അലഹബാദ് ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധി. 

ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 

രണ്ട് മാസത്തിനകം ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും മൂന്ന് മാസത്തിനകം പൊളിക്കൽ നടപടികൾക്കുള്ള പണം നൽകണമെന്നും സൂപ്പർടെക്കിനോട് കോടതി ആവശ്യപ്പെട്ടു.

You might also like

Most Viewed