കോവിഡ്: ഡൽഹി സാധാരണ നിലയിലേക്ക്


ന്യൂഡൽഹി: കോവിഡ് നിയന്ത്രണ വിധേയമായ രാജ്യതലസ്ഥാനം സാധാരണ നിലയിലേക്ക്. ഇന്ന് മുതൽ സ്കൂളുകൾ തുറന്നു. ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് സ്കൂളിലെത്താൻ അനുമതി. ആദ്യ ദിവസം 40 ശതമാനത്തിലേറെ വിദ്യാർഥികൾ സ്കൂളിലെത്തിയെന്നാണ് പ്രാഥമിക വിവരം. 

വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികളെത്തിയേക്കും. സുപ്രീംകോടതിയും ഒരിടവേളയ്ക്ക് ശേഷം ഇന്ന് കേസുകൾ നേരിട്ട് കേട്ടു തുടങ്ങും. ചില സുപ്രധാന കേസുകളാണ് ഇന്ന് കേൾക്കുന്നത്. ഓൺലൈനായി വാദം കേൾക്കുന്നത് നിലനിർത്തിയാണ് സാധാരണ നിലയിലേക്ക് വരുന്നത്. 

You might also like

  • Straight Forward

Most Viewed