സുപ്രീംകോടതിയിൽ ഒൻപത് പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു


ന്യൂഡൽഹി: സുപ്രീംകോടതിയിൽ ഒൻപത് പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ രാ നടന്നു. കേരള ഹൈക്കോടതി ജഡ്ജി സി.ടി.രവികുമാർ ഉൾപ്പടെയുള്ളവരാണ് രാവിലെ സത്യവാചകം ചൊല്ലിയത്. ആലപ്പുഴ മാവേലിക്കര സ്വദേശിയാണ് രവികുമാർ. ആദ്യമായാണ് ഒൻപത് ജഡ്ജിമാർ ഒറ്റദിവസം സുപ്രീംകോടതിയിൽ ചുമതലയേൽക്കുന്നത്. 

സാധാരണയായി ചീഫ് ജസ്റ്റീസിന്‍റെ ചേംബറിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. എന്നാൽ കോവിഡ് സാഹചര്യം പരിഗണിച്ച് സുപ്രീംകോടതി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. പുതിയ ഒൻപത് ജഡ്ജിമാർ കൂടി എത്തിയതോടെ സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ എണ്ണം 33 ആയി.

You might also like

  • Straight Forward

Most Viewed