ഇന്ത്യയിൽ 30,941 പേർക്ക് കൂടി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് 30,941 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ചയെക്കാൾ 27.9 ശതമാനം കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന രോഗികളുടെ എണ്ണം. 3.70 ലക്ഷം ആളുകൾ നിലവിൽ രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 350 മരണങ്ങളാണ് രാജ്യത്തുണ്ടായത്.

36,275 പേർ കോവിഡിൽ നിന്നും മുക്തരായി. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. 19,622 പേർക്കാണ് കഴിഞ്ഞ ദിവസം കേരളത്തിൽ രോഗം കണ്ടെത്തിയത്. രോഗികളുടെ എണ്ണത്തിൽ രണ്ടാമത് മഹാരാഷ്ട്രയാണ്. തിങ്കളാഴ്ച 3,741 പേർക്കാണ് ഇവിടെ രോഗം പിടിപെട്ടത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed