രാജ്യത്ത് 24 മണിക്കൂറിനിടെ 25,166 കൊവിഡ് കേസുകൾ; 437 മരണം കൂടി സ്ഥിരീകരിച്ചു


രാജ്യത്ത് 24 മണിക്കൂറിനിടെ 25,166 കൊവിഡ് കേസുകൾ കൂടി റിപ്പോ‍‌ർട്ട് ചെയ്തു. 437 മരണം കൂടി ഔദ്യോഗികമായി റിപ്പോ‌ർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത് 432079 പേരാണ്. 1.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

154 ദിവസത്തെ എറ്റവും കുറവ് പ്രതിദിന കണക്കാണ് ഇന്ന് റിപ്പോ‌‍ർട്ട് ചെയ്തിരിക്കുന്നത്. 369846 പേ‌ർ നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നും 31448754 പേർ ഇത് വരെ രോഗമുക്തി നേടിയെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 97.51 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed