ബംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു


ബംഗളൂരു: കൊയിലാണ്ടി സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. വൈറ്റ്ഫീൽഡിൽ സ്കൂട്ടറും ബിഎംടിസി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊയിലാണ്ടി ബീച്ച് റോഡ് മർക്കുറി വീട്ടിൽ റഷീദ് തങ്ങളുടെ മകൻ മുഹമ്മദ് മബിനാൻ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ നിംഹാൻസിൽ പ്രവേശിപ്പിച്ചു.

ലിംഗരാജപുരം ജ്യോതി ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥി‌യായിരുന്നു മുഹമ്മദ്. ബംഗളൂരുവിൽ സ്ഥിരതാമസമായിരുന്നു കുടുംബം. മുഹമ്മദിന്‍റെ പരീക്ഷ കഴിഞ്ഞതിനാൽ ഇന്ന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. നാട്ടിൽ കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം തയാറാക്കിവച്ചശേഷം സുഹൃത്തുക്കൾക്കൊപ്പം പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. മാതാവ്: ഷരീഫ ബീവി. സഹോദരങ്ങൾ: മുഹാദ്, ഹന്നത്ത് ബീവി, ഹന്ന. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ നാട്ടിലേക്ക്‌ എത്തിക്കും.

You might also like

Most Viewed