തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി


ഹൈദരാബാദ്: 13-ാം നൂറ്റാണ്ടില്‍ തെലങ്കാനയിലെ പാലംപേട്ടിൽ നിര്‍മിക്കപ്പെട്ട രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി. വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ ഞായറാഴ്ച ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിലാണ് തീരുമാനം വന്നത്. 1213 എ.ഡിയിലാണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്. രാമപ്പ എന്ന ശിൽപ്പിയാണ് ക്ഷേത്രം നിർമിച്ചത്. അതിനാലാണ് അദ്ദേഹത്തിന്‍റെ പേരിൽ ക്ഷേത്രം അറിയപ്പെടുന്നത്. ലോകത്തെ തന്നെ അപൂര്‍വം ചില ക്ഷേത്രങ്ങള്‍ മാത്രമാണ് ശില്‍പികളുടെ പേരില്‍ അറിയപ്പെടുന്നത്.

ക്ഷേത്രത്തിന് പൈതൃക പദവി ലഭിച്ചതിന് പിന്നാലെ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കാകാത്തിയ രാജവംശത്തിന്‍റെ ശില്‍പകലാ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണ് രാമപ്പ ക്ഷേത്രം. അതിന്‍റെ മഹത്വം നേരിട്ട് മനസിലാക്കുന്നതിനായി എല്ലാവരും ക്ഷേത്രം സന്ദര്‍ശിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed