കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


തിരുവനന്തപുരം: കുതിരാൻ തുരങ്കത്തിന്‍റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കാലങ്ങളായി നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലെ ഒരു ടണലിൽ കൂടി വാഹനങ്ങൾ കടത്തിവിടാനാണ് ഉദ്ദേശിക്കുന്നത്. സുരക്ഷാ പരിശോധനാ ഫലം ലഭിച്ച് ദേശീയപാത അതോറിറ്റി അംഗീകരിച്ചാൽ ഓഗസ്റ്റ് ആദ്യം തന്നെ തുരങ്കം തുറക്കാമെന്ന് മന്ത്രി അറിയിച്ചു. ദേശീയപാതയിൽ തൃശൂർ-പാലക്കാട് റൂട്ടിലാണ് കുതിരാൻ തുരങ്കം. നിരവധി പ്രതിസന്ധികൾ മൂലവും കരാർ കമ്പനിയുടെ അനാസ്ഥയും കാരണം തുരങ്കത്തിന്‍റെ നിർമാണ ജോലി അനിയന്ത്രിതമായി നീണ്ടുപോവുകയായിരുന്നു.

You might also like

Most Viewed