രാജ്യത്ത് ഇന്ന് 3,62,727 പേർക്ക് കൊവിഡ്; 4120 മരണം

രാജ്യത്ത് കൊവിഡ് ബാധ അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4120 പേർക് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് ആകെ 37,04,099 പേരാണ് നിലവിൽ രോഗബാധിതരായി കഴിയുന്നത്. 18,64,594 സാമ്പിളുകളാണ് ഇന്നലെ ടെസ്റ്റ് ചെയ്തത്.