തന്റെ ഉപദേശം സ്വീകരിച്ചാൽ കോവിഡ് വരില്ലെന്ന് ബാബാ രാം ദേവ്


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായിരിക്കെ ആരോഗ്യ പ്രവർത്തകരെ പരിഹസിച്ച് യോഗാ ഗുരു ബാബാ രാംദേവ് രംഗത്ത്. കോവിഡ് ബാധിതരായവർ ചികിത്സക്കായി ആശുപത്രികളിൽ പോകരുതെന്നും പകരം തന്‍റെ ഉപദേശം സ്വീകരിച്ചാൽ മതിയെന്നും ഒരു വീഡിയോ സന്ദേശത്തിൽ ബാബാ രാംദേവ് പറഞ്ഞു. കോവിഡ് രോഗികൾക്ക് കൃത്യമായി ശ്വാസമെടുക്കേണ്ടത് എങ്ങിനെയാണെന്ന് അറിയില്ല. ഇതിനാൽ തന്നെ നെഗറ്റീവിറ്റി പരത്തുകയും ഓക്സിജിൻ ക്ഷാമമാണെന്നും ശ്മശാനങ്ങളിൽ സ്ഥലമില്ലെന്നും പരാതിപ്പെടുന്നുവെന്നും രാംദേവ് പറയുന്നു. 

രാംദേവിന്‍റെ പരാമർശത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. നവ്ജോത് സിംഗ് ദാഹിയ പോലീസിൽ പരാതി നൽകി. സംഭവത്തിൽ രാംദേവിനെതിരേ ഉന്നതതല അന്വേഷണം വേണമെന്നും ക്രിമിനൽ കേസ് ചാർജ് ചെയ്യണമെന്നുമാണ് ആവശ്യം.

You might also like

  • Straight Forward

Most Viewed