അമേരിക്കയിൽ മൂന്നിടത്ത് വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കയിൽ മൂന്ന് ഇടങ്ങളിലുണ്ടായ വെടിവയ്പിൽ 10 പേർ മരിച്ചു. കൊളറാഡോ സ്പ്രിംഗ്സ്, മേരിലൻഡ്, ടൈംസ് സ്ക്വയർ എന്നിവിടങ്ങളിലാണ് വെടിവയ്പുണ്ടായത്. കൊളറാഡോയില്‍ പിറന്നാൾ ആഘോഷിത്തിനിടെ ഉണ്ടായ വെടിവയ്പിൽ അക്രമി ഉൾപ്പെടെ ഏഴു പേർ ആണ് മരിച്ചത്. മരിച്ച ഒരു യുവതിയുടെ കാമുകനായിരുന്നു കൊലയാളി. പിറന്നാൾ ആഘോഷം നടന്ന സ്ഥലത്തേക്ക് ഇയാൾ എത്തുകയും വെടിവയ്ക്കുകയുമായിരുന്നു. ആക്രമണത്തിനു ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മേരിലന്‍ഡ് വുഡ്‌ലോണില്‍ അക്രമി കൊന്നത് മൂന്ന് അയല്‍ക്കാരെ. ടൈംസ് സ്ക്വയറില്‍ നാലുവയസുകാരിയടക്കം മൂന്നുപേര്‍ക്ക് വെടിപയ്പില്‍ പരിക്കേറ്റു.