സർവേ ഫലങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വരുമെന്ന സർവേ ഫലങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും സർവേഫലങ്ങൾ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. കേരളത്തിൽ എൽഡിഎഫിന്‍റെ അഴിമതി ഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പരാജിതന്‍റെ ആത്മവിശ്വാസമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed