രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും
ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും. ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തിയേക്കുമെന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു. നിലവിൽ രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് രാഷ്ട്രപതിഭവന്‍ വ്യക്തമാക്കി.
നെഞ്ചുവേദനയെ തുടർന്നു വെള്ളിയാഴ്ച മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ ശനിയാഴ്ച എയിംസിലേക്ക് മാറ്റിയിരുന്നു. വിശദമായ പരിശോധനക്കുശേഷമാണ് ഡോക്ടർമാർ രാഷ്ട്രപതിക്ക് ശസ്ത്രക്രിയ നിർദേശിച്ചത്.

