വെനസ്വേലൻ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജ് മരവിപ്പിച്ചു
കാരക്കാസ്: കോവിഡുമായി ബന്ധപ്പെട്ട് അബദ്ധം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ ഫേസ്ബുക്ക് പേജ് ഒരു മാസത്തേക്കു മരവിപ്പിച്ചു. പേജ് നിലനിൽക്കുമെങ്കിലും ഇക്കാലയളവിൽ പുതിയ പോസ്റ്റുകൾ നടത്താനാവില്ല.
കർവാതിവിർ എന്ന കഴിക്കാവുന്ന മരുന്നുപയോഗിച്ച് പാർശ്വഫലങ്ങളില്ലാതെ കോവിഡിൽനിന്നു മുക്തി നേടാം എന്ന് മഡുറോ പറഞ്ഞിരുന്നു.

