യുവതിക്ക് തന്ത്രപ്രധാന സൈനിക വിവരങ്ങൾ ചോർത്തി നൽകി: വിരമിച്ച ഇന്ത്യൻ ആർമി ക്യാപ്റ്റൻ വെല്ലൂരിൽ പിടിയിൽ


ശാരിക

വെല്ലൂർ: അതീവ രഹസ്യസ്വഭാവമുള്ള സൈനിക വിവരങ്ങൾ വാട്ട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട യുവതിക്ക് ചോർത്തി നൽകിയ കേസിൽ വിരമിച്ച ഇന്ത്യൻ ആർമി ക്യാപ്റ്റൻ അറസ്റ്റിൽ. 52-കാരനായ ബാബു പി ആണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെല്ലൂരിൽ വെച്ച് പിടിയിലായത്. സൈനിക ഉപകരണങ്ങളെക്കുറിച്ചും ആർട്ടിലറി വിഭാഗങ്ങളെക്കുറിച്ചുമുള്ള തന്ത്രപ്രധാനമായ വിവരങ്ങളാണ് ഇയാൾ കൈമാറിയത്. എന്നാൽ വിവരങ്ങൾ ശേഖരിച്ച യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) പ്രോജക്ടിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ എന്ന വ്യാജേന ഒരു വർഷം മുൻപാണ് യുവതി വാട്ട്‌സ്ആപ്പ് വഴി ബാബുവുമായി ബന്ധപ്പെടുന്നത്. തുടർന്ന് വീഡിയോ കോളുകൾ ഉൾപ്പെടെയുള്ള വ്യക്തിപരമായ ബന്ധത്തിലേക്ക് ഇത് വളരുകയായിരുന്നു. പ്രോജക്ടിന്റെ ആവശ്യങ്ങൾക്കെന്ന പേരിൽ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം ബാബു ഇവർക്ക് കൈമാറി. കൂടാതെ തന്റെ മുൻ സഹപ്രവർത്തകരെ ഫോണിൽ വിളിച്ച് കൂടുതൽ സൈനിക രഹസ്യങ്ങൾ ശേഖരിച്ച് യുവതിക്ക് നൽകിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ ആർമിയിൽ മിലിട്ടറി എക്യുപ്‌മെന്റ്, ആർട്ടിലറി വിംഗുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ 28 വർഷത്തോളം സേവനമനുഷ്ഠിച്ച ബാബു 2025-ലാണ് ക്യാപ്റ്റൻ പദവിയിൽ നിന്ന് വിരമിച്ചത്. അതിനുശേഷം കണിയാമ്പാടിക്ക് സമീപമുള്ള കീഴ് വല്ലം ഗ്രാമത്തിൽ താമസിച്ചു വരികയായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്ത ഇയാളെ രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രാദേശിക പൊലീസിന് കൈമാറിയത്. ബി.എൻ.എസ് സെക്ഷൻ 52, ഒഫീഷ്യൽ സീക്രട്ട്‌സ് ആക്ട് 1923-ലെ സെക്ഷൻ 3(1)(C), 5(1)(a) എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

article-image

xvxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed