പശ്ചിമ ബംഗാളിൽ പശ്ചിമ ബംഗാൾ വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റന് സുവേന്ദു അധികാരി സർക്കാർ; തീരുമാനം വിവാദത്തിൽ


ശാരിക

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി സുവേന്ദു അധികാരി രംഗത്ത്. സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കുക, 'പാസ്-ഫെയിൽ' രീതി തിരികെ കൊണ്ടുവരിക, പാഠപുസ്തകങ്ങളിൽ നിന്ന് ചില ചരിത്ര സമരഭാഗങ്ങൾ ഒഴിവാക്കി ആർ.എസ്.എസ്-ജനസംഘ് നേതാക്കളുടെ ചരിത്രം ഉൾപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടുവെക്കപ്പെട്ടിരിക്കുന്നത്. ബംഗാളിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ, ജൂലൈയിൽ രൂപീകരിച്ച സിലബസ് കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയവും സമിതിയുടെ ശുപാർശകളും പൂർണ്ണമായി നടപ്പിലാക്കുമെന്നും നോ-ഡിറ്റൻഷൻ രീതി അവസാനിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഈ മാറ്റങ്ങളുടെ ഭാഗമായി എട്ടാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ നിന്ന് പ്രശസ്തമായ 'സിംഗൂർ സമരം' ഒഴിവാക്കാനും, പകരം ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജീവചരിത്രം ഉൾപ്പെടുത്താനും സമിതി തീരുമാനിച്ചതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചരിത്രം വളച്ചൊടിക്കുന്നു എന്നാരോപിച്ച് വിവിധ അധ്യാപക സംഘടനകൾ ഇതിനെതിരെ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. കൂടാതെ, സ്കൂളുകളിൽ വർഷത്തിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും സംവാദങ്ങളും ക്വിസ് മത്സരങ്ങളും എക്സ്റ്റംപോർ പ്രസംഗങ്ങളും നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മൈതിയുടെ നേതൃത്വത്തിലുള്ള ഹെഡ്‌മാസ്റ്റർമാരുടെയും ഹെഡ്‌മിസ്ട്രസ്മാരുടെയും അസോസിയേഷൻ ഈ നിർദേശങ്ങളിൽ ചിലതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. നോ-ഡിറ്റൻഷൻ നയം ഒഴിവാക്കുന്നത് നല്ല തീരുമാനമാണെന്ന് വ്യക്തമാക്കിയ അവർ, എല്ലാ സ്കൂളുകളിലും പുതിയ പദ്ധതികൾ നടപ്പിലാക്കാൻ വലിയ സാമ്പത്തിക സഹായവും അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണെന്നും ഓർമ്മിപ്പിച്ചു.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed