ഒ​ഡീ​ഷ​യി​ൽ‍ പാ​ന്പി​ൻ‍ വി​ഷം ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഘം പി​ടി​യി​ൽ


ഭൂവനേശ്വർ: ഒഡീഷയിൽ‍ പാന്പിൻ‍ വിഷം കടത്താൻ ശ്രമിച്ച സംഘം പിടിയിൽ‍. ഭുവനേശ്വർ‍ വനംവകുപ്പ് ജീവനക്കാരാണ് പ്രതികളെ പിടികൂടിയത്. ഒരു സ്ത്രീ ഉൾ‍പ്പടെ ആറു പേർ‍ അറസ്റ്റിലായി. ഒരു ലിറ്റർ‍ പാന്പിൻ വിഷം ഇവരിൽ‍ നിന്നും പിടികൂടിയതായി ഡിഎഫ്ഒ അശോക് മിശ്ര അറിയിച്ചു. 

ബാലസൂരിൽ നിന്നുള്ള ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് 10 ലക്ഷം രൂപയ്ക്ക് വിൽക്കനായിരുന്നു ഇവർ വിഷം കടത്തിയത്. ഈ പാന്പിൻ വിഷത്തിന് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയിലധികം രൂപ വിലയുണ്ടെന്നും ഒരു ലിറ്റർ‍ വിഷം സംഭരിക്കാൻ 200 മൂർ‍ഖനെ ആവശ്യമായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.  അറസ്റ്റ് ചെയ്ത പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed