ഇന്ത്യയിൽ 24 മണിക്കൂറിനിടെ 11427 പേർക്ക് കൂടി കോവിഡ്


ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത് 11,427 പേർക്ക്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,07,57,610 ആയി. 24 മണിക്കൂറിനിടെ 11,858 കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,04,34,983 ആയി ഉയർന്നു. 

നിലവിൽ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,68,235 ആണ്. 118 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,54,392 ആയി. കോവിഡ് വാക്സിന്റെ രണ്ടാ ഘട്ട വിതരണം ഞായറാഴ്ച സൂറത്തിൽ ആരംഭിച്ചു. മുൻ നിര കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് മുൻഗണന നൽകിയാവും രണ്ടാം ഘട്ട വിതരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed