മ്യാ​ൻ​മ​റി​ൽ പ​ട്ടാ​ള അ​ട്ടി​മ​റി; ഓം​ഗ് സാ​ൻ സു​ചി തടങ്കലിൽ


നയ്പിറ്റോ: മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക്. ഓംഗ് സാൻ സുചിയും പ്രസിഡന്‍റ് വിൻ മിൻടും പട്ടാളത്തിന്റെ തടങ്കലിൽ. ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി)യുടെ നേതാക്കളെയും സൈന്യം തടവിലാക്കി. രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിർത്തി വച്ചു. തലസ്ഥാനത്ത് ഇന്‍റർനെറ്റ് വിച്ഛേദിച്ചു. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൻഎൽഡി വൻ വിജയം നേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ അട്ടിമറിയെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാർട്ടിയുടെ ആരോപണം. സൈനിക നടപടികളോട് ജനങ്ങൾ വൈകാരികമായി പ്രതികരിക്കരുതെന്ന് എൻഎൽഡി വക്താവ് മയോ ന്യൂന്ത് പറഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. നിയമപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ എന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഹാൻ താർ മൈന്‍റിനെയും സൈന്യം തടവിലാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed