ഇന്ത്യൻ സൈനികരുടെ ക്ഷമയെ പരീക്ഷിക്കരുത്: ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി കരസേനാ മേധാവി


 

ന്യൂഡൽഹി: ഇന്ത്യൻ സൈനികരുടെ ക്ഷമയെ പരീക്ഷിക്കരുതെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി കരസേനാ മേധാവി എം.എം. നരവാനെ. അതിർത്തിയിലെ ഇന്ത്യൻ സൈനികരുടെ ആത്മവിശ്വാസം അവർ നിലയുറപ്പിച്ചിരിക്കുന്ന ഹിമാലയൻ മലനിരകളേക്കാൾ വലുതാണെന്ന് മറക്കരുതെന്നും നരവാനെ ഓർമിപ്പിച്ചു. കരസേന ദിനത്തോടനുബന്ധിച്ച് ഡൽഹി കാന്‍റോൺമെന്‍റ് പരേഡ് മൈതാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി പിന്മാറ്റത്തിൽ എടുത്ത തീരുമാനമനുസരിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. എന്നാൽ ആ നീക്കത്തിന് വിരുദ്ധമായ ചൈനയുടെ നടപടികൾ ഇന്ത്യയുടെ സൈന്യത്തിന്‍റെ ക്ഷമയെ പരീക്ഷിക്കുന്നതാണ്. ആരും ഇനി അതിന് മുതിരില്ലെന്നാണ് കരുതുന്നതെന്നും നരവാനെ പറഞ്ഞു. ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് കരസേനാ മേധാവി എന്ന നിലയിൽ താൻ ഉറപ്പുപറയുന്നു. അതേസമയം ചൈനയ്ക്ക് അതിർത്തി ലംഘനത്തിന് ഇന്ത്യ നൽകിയത് ശക്തമായ മറുപടിയാണെന്നും നരവാനെ കൂട്ടിച്ചേർത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed