കര്‍ഷകരല്ല മോദിവിരുദ്ധരാണ് പ്രതിഷേധത്തിന് പിന്നിലെന്ന് കേന്ദ്ര കൃഷി മന്ത്രി


ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിൽ ഇടത് പാർട്ടികൾക്കും ദേശവിരുദ്ധ സംഘടനകൾക്കും പങ്കുണ്ടെന്ന് ആരോപിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. പ്രശ്‌നം കർഷകർക്കല്ലെന്നും മറിച്ച് മോദി വിരുദ്ധ സംഘടനകളാണ് പ്രതിഷേധത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമങ്ങളാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ സർക്കാരുമായി ചർച്ചകൾ നടത്തിയതിന് ശേഷവും ഉചിതമായ ഒരു തീരുമാനമെടുക്കാൻ കർഷക സംഘടനയ്ക്ക് സാധിച്ചിട്ടില്ല. ഇടത് അനുകൂല പ്രവർത്തകരുടെ കടുത്ത സ്വാധീനമാണ് കർഷകരെ സംഘർഷം നടത്താൻ പ്രേരിപ്പിക്കുന്നത്. മോദി വിരുദ്ധ സംഘടനകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൂന്ന് കാർഷിക നിയമങ്ങളും കർഷകർക്ക് അനുകൂലമാണ്. എന്നാൽ രാജ്യവിരുദ്ധ സംഘടനകൾ തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതിന്റെ മറവിൽ കോൺഗ്രസിന്റെ ചാരപ്രവർത്തനങ്ങളുമുണ്ടെന്ന് തോമർ കൂട്ടിച്ചേർത്തു.

You might also like

  • Straight Forward

Most Viewed