കേരളത്തില്‍ കോണ്‍ഗ്രസ് മതമൗലികവാദികളുമായി കൈകോര്‍ക്കുന്നു: കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി
ന്യൂഡൽഹി: മതമൗലികവാദികളുമായി കേരളത്തില്‍ കോണ്‍ഗ്രസ് കൈകോര്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. പോപ്പുലര്‍ ഫ്രണ്ടുമായും കോണ്‍ഗ്രസ് യോജിക്കുകയാണ്. ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണെന്നും ജമാഅത്ത് എന്ന പേര് മറയ്ക്കാനാണ് വെല്‍ഫെയർ പാര്‍ട്ടി എന്ന പേര് പോലും സ്വീകരിക്കുന്നതെന്ന് മുക്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു. തീവ്രവാദികളെയും ജിഹാദികളെയും പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുമായുള്ള ബന്ധം കോണ്‍ഗ്രസിന്റെ മാറിയ മനസ്ഥിതിയെയാണ് കാണിക്കുന്നതെന്നും മന്ത്രി. കോണ്‍ഗ്രസ് മതേതരമാണെന്നാണ് സ്വയംപ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ വോട്ടിന് വേണ്ടി സമൂലവത്കരണം പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമാണെന്നും കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡിക്കും ഇത്തരം ബന്ധങ്ങളുണ്ടോ എന്ന് സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
