ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു


ലക്‌നൗ: ഉത്തർപ്രദേശിലെ ഫിറോസബാദിൽ ബി.ജെ.പി നേതാവ് ഡി.കെ ഗുപ്‌തയെ ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിവച്ച് കൊന്നു. ഗുപ്‌ത തന്റെ കട പൂട്ടി വീട്ടിലേക്ക് മടങ്ങുന്പോഴായിരുന്നു മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം വെടിയുതിർത്തത്. വെടിയേറ്റ ഗുപ്‌തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ബന്ധുകൾ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം.

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാൾ അടക്കം മൂന്നുപേർ കസ്റ്റഡിയിലുണ്ടെന്നും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നുവെന്നുമാണ് അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംശയിക്കുന്നവരുടെ പേരുകൾ കുടുംബം കൈമാറിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് പൊലീസ് പറയുന്നത്.

You might also like

  • Straight Forward

Most Viewed