17 ലോക്സഭ എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു


 

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ 17 ലോക്സഭ എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 13നും 14നും നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബിജെപിയുടെ 12 എംപിമാർക്കും വൈഎസ്ആർ കോൺഗ്രസിന്‍റെ രണ്ട് എംപിമാർക്കും ശിവസേന, ഡിഎംകെ, ആർഎൽപി പാർട്ടികളുടെ ഓരോ എംപിമാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പാർലമെന്‍റ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായി രാജ്യസഭ, ലോക്സഭ അംഗങ്ങൾ നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശിച്ചിരുന്നു. ഇന്നാണ് പാർലമെന്‍റ് സമ്മേളനം ആരംഭിച്ചത്.

You might also like

Most Viewed