ഇന്ത്യയിൽ രാജ്യത്ത് പതിനേഴുലക്ഷം കടന്ന് കോവിഡ് രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 17 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ 17,50,723 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 853 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 37,364 ആയി. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രോഗബാധ കൂടുതൽ വഷളായിട്ടുള്ളത്. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 64.05 ആണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.